VIDEO സൗദിയില്‍ തക്കാളി ലോഡ് മറിഞ്ഞത് കുരങ്ങുകള്‍ക്ക് ഉത്സവമായി

അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍നമാസിലെ അല്‍തൗഹീദ് ചുരംറോഡില്‍ തക്കാളി ലോഡ് വഹിച്ച ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് കുരങ്ങുകള്‍ക്ക് കുശാലായി. ലോറിയിലെ തക്കാളി കാര്‍ട്ടനുകള്‍ അപകടത്തില്‍ ചിതറിത്തെറിച്ചു. ഇതോടെ നാലുഭാഗത്തു നിന്നും കുരങ്ങുകള്‍ കൂട്ടത്തോടെ അപകട സ്ഥലത്തെത്തി വയറുനിറയെ തക്കാളി കഴിക്കുകയായിരുന്നു. വിശപ്പടക്കിയ ശേഷവും സ്ഥലത്തു നിന്ന് പോകാന്‍ കുരങ്ങുകള്‍ കൂട്ടാക്കിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.

 

 

Latest News