Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എം കെ കണ്ണന്‍ ഹാജരാക്കിയത് ആവശ്യമായ രേഖകളല്ലെന്ന് ഇ ഡി, എല്ലാ വിവരങ്ങളും കൈമാറണം

കൊച്ചി - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണന്‍ ഹാജരാക്കിയത് ആവശ്യമായ രേഖകളല്ലെന്ന് ഇ ഡി. അതുകൊണ്ട് തന്നെ ഈ രേഖകള്‍ ഇ ഡി സ്വീകരിച്ചില്ല്. ഹാജരാക്കിയ രേഖകളില്‍ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളുമില്ല. ആവശ്യമായ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ഇ ഡി കണ്ണനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദായനികുതി രേഖകള്‍, സ്വയം ആര്‍ജിച്ച സ്വത്തുക്കളുടെ രേഖകള്‍, കുടുംബാംഗങ്ങളുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൈമാറാനാണ് ഇ ഡി നിര്‍ദേശിച്ചിരുന്നത്. നേരത്തെ രണ്ടുതവണ നിര്‍ദേശം നല്‍കിയെങ്കിലും സ്വത്തുവിവരങ്ങള്‍ നല്‍കിയിരുന്നില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം.കെ കണ്ണനെ ഇ ഡി നേരത്തെ ചോദ്യംചെയ്തിരുന്നു.

 

Latest News