14 കാരിയെ ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിന തടവ്

ഇടുക്കി- തൊടുപുഴയില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബന്ധുവിന് ഇടുക്കി പോക്‌സോ കോടതി 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. 2020ല്‍ രാജക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിലാണ് ശിക്ഷ. കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ബന്ധു പീഡനം നടത്തിയത്. 

പെണ്‍കുട്ടിക്ക് കുഞ്ഞ് ജനിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് രാജാക്കാട് പോലീസ് ബന്ധുവിനെതിരെ കേസ് എടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ഒരുലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Latest News