തിരുവനന്തപുരം- മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കി. മാസപ്പടി വിവാദത്തിലെ 'പി.വി' പിണറായി വിജയന്‍ തന്നെയാണ്. അത് ഞാനല്ല എന്ന് മാത്രം പറഞ്ഞ് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് മാധ്യമശ്രദ്ധ കിട്ടാന്‍ ഉന്നയിച്ച ആരോപണമല്ല. കൃത്യമായ തെളിവുണ്ട്. വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇനി നിയമപോരാട്ടം നടത്താനാണ് തീരുമാനം. ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടി വിവാദത്തിലെ 'പി.വി' മുഖ്യമന്ത്രി തന്നെയാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.






