രണ്ടാം ഭാര്യയ്‌ക്കൊപ്പം തങ്ങിയതിന് ആദ്യഭാര്യ യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചു

മുസഫര്‍നഗര്‍- ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചു. ഭര്‍ത്താവ് എപ്പോഴും രണ്ടാം ഭാര്യക്കൊപ്പം തങ്ങുന്നതാണ് ആദ്യഭാര്യയെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ആദ്യഭാര്യയില്‍ കുഞ്ഞുങ്ങളുണ്ടാകാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അനുമതിയോടെയാണ് യുവാവി മറ്റൊരു യുവതിയെ വിവാഹം ചെയ്തതെന്നും പോലീസ് പറഞ്ഞു. രണ്ടാം ഭാര്യ ഈയിടെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു ശേഷം യുവാവി കുറച്ചു നാളുകളായി രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം. ഇതാണ് ആദ്യ ഭാര്യയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ ബന്ധുക്കള്‍ യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
 

Latest News