Sorry, you need to enable JavaScript to visit this website.

മുന്‍ എം.എല്‍.എ പ്രേംനാഥിന് ചികിത്സാ നിഷേധം; മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട് - ഈയിടെ മരണപ്പെട്ട മുന്‍ എം. എല്‍.എയും  എല്‍.ജെ. ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം.കെ പ്രേംനാഥിന് ഡോക്ടര്‍ അടിയന്തര ചികിത്സ നിഷേധിച്ചതായി ആക്ഷേപം. നടക്കാവില്‍ അദ്ദേഹം താമസിക്കുന്ന താല്ക്കാലിക വീട്ടില്‍ വെച്ച്, അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായപ്പോഴാണ്, ആദ്യം കാണിക്കുവാന്‍ ചെന്ന ഇദ്ദേഹത്തിന്റെ അയല്‍പക്കത്തുള്ള ന്യൂറോളജിസ്റ്റ് , ഇദ്ദേഹത്തെ ചികിത്സിക്കുവാന്‍ തയ്യാറാകാതെ തിരിച്ചയച്ചത്രേ. ഇദ്ദേഹത്തിന്റെ കൈയ്യില്‍ മുന്‍പ്   ചികിത്സ തേടിയ രേഖകളൊന്നുമില്ലാത്തതിനാല്‍ തന്റെ സമയം മെനക്കെടുത്താതെ പോകുമെന്നായിരുന്നു വത്രേ ഡോക്ടറുടെ പ്രതികരണം. എന്നാല്‍ ഉടനെ അവിടെ നിന്ന്  മടങ്ങാതെ ഇരുപതു മിനിറ്റോളം അദ്ദേഹം ഡോക്ടറെ കാത്തിരുന്നെങ്കിലും ഡോക്ടര്‍ പരിശോധിക്കുവാന്‍ തയ്യാറായില്ല. ഇതിനു ശേഷമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രേം നാഥിനെ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ പക്ഷാഘാതത്തിന്റെ തുടക്ക സമയമായിരുന്നതെന്നും ആ സമയത്ത് അതിനു വേണ്ടിയുള്ള എന്തെങ്കിലും അടിയന്തര ചികിത്സ ലഭ്യമായിരുന്നെങ്കില്‍ തന്റെ ഭാര്യാപിതാവ് രക്ഷപ്പെടുമായിരുന്നുവെന്ന പ്രേംനാഥിന്റെ മകളുടെ ഭര്‍ത്താവിന്റെ വോയിസ് മെസേജാണ് ഇപ്പോള്‍ സംഭവം വിവാദമാക്കിയിരിക്കുന്നത്.  കഴിഞ്ഞ ദിവസം ഇദ്ദേഹം നടക്കാവിലെ താല്ക്കാലിക വീട്ടില്‍ വീണ്ടും വന്ന സമയത്ത് തൊട്ടടുത്തെ അയല്‍വാസികളാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടനെ അദ്ദേഹം
ചികിത്സാ അനാസ്ഥക്കെതിരെ വോയിസ് മെസേജ് ഇടുകയായിരുന്നു.
ജനതാദള്‍ ഗ്രൂപ്പുകളില്‍ ഈ വോയിസ് മെസേജ് ചര്‍ച്ചയായതോടെ ശക്തമായ പ്രതിഷേധവുമായി പല ഭാഗത്തു നിന്നുമുള്ള ജനതാദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതോടെ  ജനതാദള്‍ നേതൃത്വവും ഇതിനെതിരെ രംഗത്തെത്തി.
 മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്കി. ക്കഴിഞ്ഞുവെന്നും പാര്‍ട്ടി ഇക്കാര്യം ഏറ്റെടുത്ത് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും എല്‍.ജെ.ഡി സംസ്ഥാന  പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍  പറഞ്ഞു.

Latest News