സഹപാഠികളായ പെണ്‍കുട്ടികളുടെ പീഡനം  സഹിക്കാനാവാതെ പതിന്നാലുകാരന്‍ തൂങ്ങിമരിച്ചു

ഹിസാര്‍-സഹപാഠികളായ പെണ്‍കുട്ടികളുടെ പീഡനത്തെ തുടര്‍ന്ന് 14കാരന്‍ ആത്മഹത്യ ചെയ്‌തെന്ന ആരോപണവുമായി കുടുംബം. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയൊണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. രണ്ട് പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതിനാല്‍ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.  വിഷയം നേരത്തെ ഒരു അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബത്തിന്റെ പരാതിയിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപികയ്ക്കും എതിരെയാണ് കേസെടുത്തത്. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ലോക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് സിംഗ് പറഞ്ഞു.

Latest News