തിരുവനന്തപുരത്ത് വീട്ടമ്മയെ സഹോദരന്‍ കൊലപ്പെടുത്തി

തിരുവനന്തപുരം - തിരുവനന്തപുരത്ത് വീട്ടമ്മയെ സഹോദരന്‍ കൊലപ്പെടുത്തി. കുമാരപുരത്ത് ഇന്ന് വൈകീട്ടാണ് സംഭവം. കെ എസ് ഇ ബിയില്‍ നിന്ന് വിരമിച്ച വിജയമ്മയാണ് കൊല്ലപ്പെട്ടത്. സഹോദരനായ സുരേഷ് ആണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സുരേഷ് എന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ മുന്‍പ് പലവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു.

 

Latest News