പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപരന്ത്യം

കൊച്ചി - പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കാറില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. കേസില്‍ പ്രതിയായ 
സഫര്‍ഷായെയാണ് ഇരട്ട ജീവപര്യന്തം തടവിനും 2.50 ലക്ഷം രൂപ പിഴയടക്കാനും  എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ഷാ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുയായിരുന്നു. പിന്നീട് വാല്‍പാറയ്ക്ക് സമീപംവെച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പറഞ്ഞിരുന്നു പോക്സോ കേസിലും കൊലപാതകത്തിനുമാണ് ജീവപര്യന്തം ശിക്ഷ നല്‍കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം വീതവും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പോക്സോ കേസിലും കൊലപാതകത്തിനുമാണ് ജീവപര്യന്തം ശിക്ഷ നല്‍കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം വീതവും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

 

Latest News