Sorry, you need to enable JavaScript to visit this website.

സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി, അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഗാംങ്ങ്‌ടോക്ക് - സിക്കിമില്‍ ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയത്തില്‍ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 23 സൈനികരെ കാണാതായി. താഴ്വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചു. പ്രദേശത്ത് സൈനികര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. സിക്കിം സര്‍ക്കാര്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദീതീരത്ത് താമസിക്കുന്നവര്‍ പ്രദേശത്തുനിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Latest News