വിദ്യാര്‍ഥിനിയെ ചോക്ലേറ്റ് നല്‍കി ഉപദ്രവിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി- വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. കട്ടപ്പന ഐ.ടി.ഐകുന്ന് പ്ലാപ്പറ സാബു ചാക്കോ (54) യാണ് അറസ്റ്റിലായത്. ഒരു വര്‍ഷമായി വിദ്യാര്‍ഥിനിയെ സ്‌കൂളിലെത്തിക്കുന്നതും തിരികെ വീട്ടില്‍ വിടുന്നതും സാബുവാണ്. കഴിഞ്ഞ ദിവസം മറ്റ് കുട്ടികളെ വീടുകളില്‍ ഇറക്കിയശേഷം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ചോക്ലേറ്റ് നല്‍കി ഉപദ്രവിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Latest News