Sorry, you need to enable JavaScript to visit this website.

നവോദയ റിയാദ് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം

നവോദയ റിയാദ് സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം ഷാജു പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ റിയാദ് നവോദയ പ്രവർത്തകർ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. മികച്ച സംഘാടകനും ഭരണാധികാരിയുമായിരുന്ന കോടിയേരി, കേരള പോലീസിനെ ജനകീയവൽക്കരിച്ച ആഭ്യന്തര മന്ത്രിയായിട്ടാകും ചരിത്രത്തിൽ അദ്ദേഹത്തെ രേഖപ്പെടുത്തുകയെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഷാജു പത്തനാപുരം പറഞ്ഞു. 
ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് തുടങ്ങിയ ആശയങ്ങൾ കോടിയേരിയുടെ സംഭാവനയാണ്. പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ഉരുക്കുകോട്ടപോലെ സംരക്ഷിക്കാനും കോടിയേരി നൽകിയ സംഭാവനകൾ വളരെ വലുതാണ്. വ്യക്തിപരമായ വിമർശനങ്ങളോടുപോലും വളരെ പക്വതയോടെയും സഹിഷ്ണുതയോടും പ്രതികരിച്ച നേതാവായിരുന്നു കൊടിയേരിയെന്ന് ഷാജു ഓർമിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് വിക്രമൻലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, കുമ്മിൾ സുധീർ, മനോഹരൻ, അനി മുഹമ്മദ്, ഹാരിസ് എന്നിവർ സംസാരിച്ചു. അനിൽ പിരപ്പൻകോട് സ്വാഗതവും ഷൈജു ചെമ്പൂര് നന്ദിയും പറഞ്ഞു.

Latest News