കൂട്ടമരണം നടന്ന ആശുപത്രിയിലെ ശുചിമുറി ഡീനിനെക്കൊണ്ട് കഴുകിച്ച് എം.പി

മുംബൈ- 48 മണിക്കൂറിനിടെ 31 പേര്‍ മരിച്ച മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനമായ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ടു വൃത്തിയാക്കിപ്പിച്ച് ശിവസേന എം.പി. ഷിന്‍ഡെ വിഭാഗം എംപി ഹേമന്ദ് പാട്ടീലാണ് ആശുപത്രി ഡീന്‍ ഡോ.ശ്യാമറാവോ വകോടേയെ കൊണ്ട് വൃത്തിയാക്കിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു.  

ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്നാണ് ആശുപത്രിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി എം.പി സന്ദര്‍ശിച്ചത്. ഇതിനിടെ നടത്തിയ പരിശോധനയിലാണ് ശുചിമുറി വൃത്തിഹീനമായി കണ്ടത്. തുടര്‍ന്ന് ആശുപത്രി ഡീന്‍ ഡോ. ശ്യാമറാവോ വകോടേയോട് വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചൂലു കൊണ്ട് ഡീന്‍ ശുചിമുറി കഴുകുമ്പോള്‍ വെള്ളമൊഴിച്ചു കൊടുത്ത് എം.പി സമീപത്ത് നില്‍ക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്.

 

Latest News