റിയാദ്- ആളുകൾക്കിടയിൽ ഏറെ ജനപ്രിയമായ മെഡിസിനുകളിൽ ഒന്നായാണ് മീനെണ്ണയെ വിലയിരുത്തുന്നത്. മീൻ ഗുളിക കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ടെന്നാണ് കാലങ്ങളായി പറഞ്ഞുവന്നിരുന്നത്. എന്നാൽ ഏറ്റവും പുതിയ പഠനം പറയുന്നത് അനുസരിച്ച് മീൻ ഗുളിക ആരോഗ്യപരമായ ഒരു ഗുണവും ഉണ്ടാക്കുന്നില്ല എന്നാണ്. ഹൃദയം, കണ്ണ്, രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ ആരോഗ്യം എന്നിവയിൽ ആരോഗ്യപരമായ ഗുണങ്ങളൊന്നും ഇവ നൽകില്ലെന്നും സമീപകാല പഠനം കണ്ടെത്തുന്നു. ഡാളസിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ ഫിഷ് ഓയിൽ സപ്ലിമെന്റുകളിലെ ലേബലുകളിൽ തികച്ചും അടിസ്ഥാനരഹിതമായ ആരോഗ്യ അവകാശവാദങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
2,819 ഫിഷ് ഓയിൽ സപ്ലിമെന്റുകൾ പരിശോധിച്ച പഠനത്തിൽ 19% പേർ മാത്രമാണ് എഫ്.ഡി.എ അംഗീകൃത ആരോഗ്യ ക്ലെയിമുകൾ ഉന്നയിക്കുന്നത്. മറ്റുള്ളവർ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ഉന്നയിച്ചത്. ഒരു ഡയറ്ററി സപ്ലിമെന്റ് 'രോഗപ്രതിരോധ പ്രവർത്തനത്തെ സഹായിക്കുന്നുവെന്ന് ചില പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സപ്ലിമെന്റ് ഒരു രോഗത്തെ തടയുന്നുവെന്നോ സുഖപ്പെടുത്തുന്നുവെന്നോ പറയരുത്.
പലചരക്ക് കടകളിലും ഫാർമസികളിലും വിൽപ്പനക്ക് വെച്ചിരിക്കുന്ന ഫിഷ് ഓയിലുകളിൽ ഉയർന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് എഴുതിവെച്ചിരിക്കുന്നത്. എന്നാൽ ഇതിൽ അത്ഭുതമില്ലെന്നും സഹ ഗവേഷക ജോവാന അസഡോറിയൻ പറഞ്ഞു.