Sorry, you need to enable JavaScript to visit this website.

നാദാപുരത്ത് എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

നാദാപുരം-പോലീസ് സബ്ബ് ഡിവിഷന് കീഴില്‍ വീണ്ടും ലഹരി വേട്ട. 30.5 ഗ്രാം മാരക ലഹരി ഉല്‍പ്പന്നമായ 
എം ഡി എം എ യുമായി   പാറക്കടവ് ചെക്യാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേണിക്കണ്ടി നംഷീദിനെ (37യാണ് നാദാപുരം പോലീസ് എസ് ഐ ജിയോ സദാനന്ദനും പാര്‍ട്ടിയും  ആവോലം -കല്ലാച്ചി റോഡില്‍ ഗ്യാസ് ഗോഡൗണിനടുത്ത് വെച്ച് അറസ്റ്റ് ചെയ്തത്. നാദാപുരം ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. ഇയാള്‍ സഞ്ചരിച്ച ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. എം ഡി എം എ  കൈവശം വച്ചതിന്  കഴിഞ്ഞവര്‍ഷം ഇയാള്‍ക്ക് വളയം പോലീസില്‍ മറ്റൊരു കേസുണ്ടെന്ന് പോലീസ് പറഞ്ഞു.ലഹരി കടത്ത് കൂടുതലാകുന്നെന്ന വിവരത്തെ തുടര്‍ന്ന് നാദാപുരം സബ്ബ് ഡിവിനില്‍ പോലീസ് ജാഗ്രതയിലാ ണ്

Latest News