അൽകോബാർ - മലർവാടി അൽകോബാർ ഘടകം 93 ാം സൗദി ദേശിയ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തി. സൗദി അറേബ്യയുടെ ചരിത്രം, സംസ്‌കാരം, ഭക്ഷണം, ഭരണാധികാരികൾ, പൈതൃകം, സ്ഥലങ്ങൾ, സമീപകാല വാർത്തകൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചോദ്യങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. അമ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അബ്ദുൽ ഹാദി, അബ്ദുൽ ഖനി എന്നിവർ ഒന്നാം സ്ഥാനവും, സയ്യിദ് ഖലീൽ രണ്ടാം സ്ഥാനവും, മുഹമ്മദ് സയീം മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.