തൃശൂര്‍- സഹകരണബാങ്കുകളിലെ തട്ടിപ്പുകള്‍ക്കെതിരായ ബി.ജെ.പി പദായത്ര നയിച്ച നടന്‍ സുരേഷ് ഗോപിയെ ട്രോളി സോഷ്യല്‍ മീഡിയ. ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയാണ് സഹകാരിസംരക്ഷണ പദയാത്ര സംഘടിപ്പിച്ചത്. പദയാത്രാക്ക് വന്നയാള്‍ പകുതി ആയപ്പോഴേക്കും കിതച്ചുവെന്നാണ് സി.പി.എം, കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍ വീഡിയോ പങ്കുവെച്ച് ട്രോളിയത്.