ബി. ജെ. പിയില്‍ ചേര്‍ന്ന വൈദികനെ വികാരി ചുമതലയില്‍ നിന്നും സഭ നീക്കം ചെയ്തു

തൊടുപുഴ- ബി. ജെ. പിയില്‍ ചേര്‍ന്ന വൈദികനെതിരെ സഭയുടെ നടപടി. മങ്കുവ ഇടവക പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റമാണ് ബി. ജെ പിയില്‍ ചേര്‍ന്നത്. ഇതോടെ അദ്ദേഹത്തെ വികാരി ചുമതലയില്‍ നിന്നും സഭ നീക്കം ചെയ്തു. 

ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി. ജെ. പിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ആനുകാലിക സംഭവങ്ങള്‍ സസൂക്ഷമം വീക്ഷിച്ചതിന് ശേഷമാണ് ബി. ജെ. പിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചതെന്നും ഫാ. കുര്യാക്കോസ് മറ്റം പറഞ്ഞിരുന്നു. 

ബി. ജെ. പിയില്‍ ചേര്‍ന്ന വൈദികനെ ഇടുക്കി ജില്ലാ ബി. ജെ. പി പ്രസിഡന്റഅ കെ. എസ് അജി ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു. 

ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ് ഫാ. കുര്യാക്കോസ് മറ്റം.

Latest News