മുംബൈ- സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 24 മരണം. ഇതില്‍ 12 നവജാത ശിശുക്കളും ഉള്‍പ്പെടും. നന്ദിഡിലെ ശങ്കറാവു ചവാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് സംഭവം.
ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലാത്തതും ഫണ്ടിന്റെ അപര്യാപ്തതയുമാണ് മരണത്തിന് കാരണമെന്നാണ് മെഡിക്കല്‍ കോളജ് ഇന്‍ ചാര്‍ജ് ഡീന്‍ ഡോ. ശ്യാം റാവു വാക്കോടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍. ഐ. എ റിപ്പോര്‍ട്ട് ചെയ്തത്. ദൂര സ്ഥലങ്ങളില്‍ നിന്നുപോലും രോഗികള്‍ എത്തുന്ന ആശുപത്രി 70 കിലോമീറ്ററിനുള്ളിലെ ഏക ആതുരാലയമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ രോഗികളെത്തുന്നത് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ കാര്യമായി ബാധിക്കുന്നുണ്ട്.






