Sorry, you need to enable JavaScript to visit this website.

കാവേരി; പ്രതിഷേധം ശക്തമാക്കി കന്നഡ സംഘടനകള്‍

ബംഗളൂരു- കാവേരി നദീ ജലത്തര്‍ക്കത്തില്‍ കന്നഡ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി ബന്ദ് നടത്തിയതിനു പുറകേ ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ ദല്‍ഹി ചലോ മാര്‍ച്ച് നടത്താനാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് വിവരങ്ങള്‍ അറിയിക്കാനും പദ്ധതിയുണ്ട്.

കാവേരി നദീജലം തമിഴ്‌നാടിന് വിട്ടു നല്‍കുന്നതിനെതിരേ കര്‍ണാടകയില്‍ വന്‍ ജനരോഷമാണുയരുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കാവേരി നദീ ജലം തമിഴ്‌നാടിന് നല്‍കണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിധിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്.

എന്നാല്‍ വിഷയത്തിന് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. രണ്ടായിരത്തോളം സംഘടനകള്‍ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ബന്ദ് നടത്തിയത്.

Latest News