Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ഫെഡറൽ ബാങ്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറൽ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യയിലെ ഏക ബാങ്കിങ് സ്ഥാപനമെന്ന നേട്ടവും ഇതോടൊപ്പമുണ്ട്. ലിംഗ വൈവിധ്യവും തുല്യാവസരങ്ങളുമുള്ള മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിൽ ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണിത്.
ഫെഡറൽ ബാങ്കിന്റെ അഭിമാന നിമിഷമാണിതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. എല്ലാ തലങ്ങളിലും സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യാവസരങ്ങൾ നൽകുന്ന ഫെഡറൽ ബാങ്കിലെ 41 ശതമാനം ജീവനക്കാരും സ്ത്രീകളാണ്. തുല്യാവസരം ഒരുക്കിയതിലൂടെ നൂതനാശയങ്ങൾക്കും സമഗ്ര വളർച്ചയ്ക്കും മുതൽക്കൂട്ടായ മികച്ച തൊഴിൽ ശക്തി സൃഷ്ടിക്കാൻ ബാങ്കിന് കഴിഞ്ഞു. 

Latest News