മലപ്പുറം വളാഞ്ചേരിയിൽ പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം - വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മദ്രയിലെ നിരവധി കുട്ടികളുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതായി പോലീസ് പറഞ്ഞു. അഞ്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജറാക്കുമെന്ന് പോലീസ് പറഞ്ഞു.

Latest News