WATCH: പ്രവാസിയായ മകന്‍ നാട്ടിലെത്തി മീന്‍ വില്‍പ്പനക്കാരിയായ അമ്മയെ സന്തോഷം കൊണ്ട് കരയിപ്പിച്ചത് കണ്ടോ...

ബെംഗളൂരു - പ്രവാസിയായ മകന്‍ മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലെത്തി മീന്‍ വില്‍പ്പനക്കാരിയായ അമ്മയെ സന്തോഷം കൊണ്ട് കരിയിപ്പിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് മകന്‍ ഒരു സര്‍പ്രൈസ് വിസിറ്റ് നല്‍കുകയായിരുന്നു.  ഒട്ടും പ്രതീക്ഷിക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ മുന്നില്‍ കണ്ട മീന്‍ വില്‍പ്പനക്കാരിയായ അമ്മയുടെയും, ആ സന്തോഷം അറിഞ്ഞ മകന്റെയും വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ നിന്ന് വന്ന മകന്‍  മീന്‍ വില്‍പ്പനക്കാരിയായ അമ്മയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോ. കര്‍ണാടക സ്വദേശിയായ രോഹിത് എന്ന യുവാവാണ് ഗംഗോല്ലി മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കിയത്.

അമ്മ മീന്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലേക്ക് മുഖം മറച്ചാണ് മകനെത്തിയത്. തൂവാലകൊണ്ട് മുഖം മറച്ച്, കൂളിംഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ മകനെ അമ്മ തിരിച്ചറിഞ്ഞതേയില്ല. മുഖം മറച്ചെത്തിയ യുവാവ് അമ്മയോട് മീനിന്റെ വില ചോദിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.  സംസാരത്തിനിടെ സംശയം തോന്നി അമ്മ പെട്ടന്ന് എഴുന്നേറ്റ് യുവാവിന്റ മുഖത്തെ തൂവാലയും ഗ്ലാസും മാറ്റി. അപ്പോഴാണ് അത് തന്റെ മകനാണെന്ന് ആ അമ്മ തിരിച്ചറിയുന്നത്. മകനെ കണ്ട് അമ്മ കരയുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. 

 

Latest News