Sorry, you need to enable JavaScript to visit this website.

രാജീവ് ഗാന്ധി അന്വേഷിച്ച ഫറോക്കിലെ  ടിപ്പുവിന്റെ കോട്ട എവിടെ?  

1989 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ ആദ്ദേഹം കോഴിക്കോട്ടും വന്നിരുന്നു.  മലബാറിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയ അദ്ദേഹം ഫറോക്കിലെ  ടിപ്പു സുല്‍ത്താന്‍ കോട്ടയെ കുറിച്ച് അന്വേഷിച്ചു.  ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.  ് പാലക്കാട് കോട്ടയെ കുറിച്ച് അവര്‍ക്കറിയാം. മുഖാമുഖം നോക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് രാജീവ് ഗാന്ധി കോഴിക്കോടിന് 12 കി.മീ അപ്പുറമുള്ള ഫറോക്കില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു കോട്ടയെ കുറിച്ച് വിവരിച്ചു. അതെല്ലാം കഴിഞ്ഞ് മൂന്ന് ദശകങ്ങള്‍ പിന്നിട്ടിട്ടും കോട്ട സംരക്ഷിച്ചു നിര്‍ത്താനായില്ല. ആര് ചോദിച്ചാലും കാണിച്ചു കൊടുക്കാനും പറ്റില്ല. നാശത്തിന്റെ വക്കിലാണ്  ഫറോക്കിലെ ടിപ്പു സുല്‍ത്താന്‍ കോട്ട. കോഴിക്കോടിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ കോട്ട. ദക്ഷിണ കര്‍ണാടകത്തിലെ മൈസൂര്‍ ആസ്ഥാനമാക്കി ഭരണം നടത്തിയ രാജാക്കന്‍മാരായിരുന്നു ഹൈദരും അദ്ദേഹത്തിന്റെ മകനായ ടിപ്പുവും. 
ടിപ്പു 1788 ഏപ്രില്‍ 5 ന് മലബാറിലെത്തി.മലബാര്‍ ആക്രമിച്ചു കീഴടക്കിയ ടിപ്പു മലബാറിന്റെ ആസ്ഥാനം കോഴിക്കോട് നിന്ന് ബേപ്പൂര്‍ പുഴയുടെ തെക്കേകരയിലെ ഫറോക്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അവിടെ ഒരു കോട്ട പണിയാനും അദ്ദേഹം തീരുമാനിച്ചു. അതാണ് ഫറോക്കിലെ കോട്ട. ചാലിയാറിന്റെ തീരത്ത് അറബിക്കടലിനഭിമുഖമായി നില്‍ക്കുന്ന കുന്നിന്‍ പ്രദേശമാണ് കോട്ടയ്ക്കായി അദ്ദേഹം കണ്ടെത്തിയത്. 
900പടയാളികള്‍ കോട്ട നിര്‍മാണത്തില്‍ പങ്കാളികളായി. കോട്ടയുടെ നിര്‍മാണം രണ്ടരവര്‍ഷക്കാലം നീണ്ടു നിന്നു. സൈനിക നീക്കങ്ങള്‍ക്ക് വളരേയേറെ പ്രാധാന്യം നല്‍കികൊണ്ടാണ് കോട്ടയുടെ നിര്‍മാണം പുരോഗമിച്ചത്. വരും തലമുറകള്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഈ സ്മാരകത്തിന്റെ അവശിഷ്ടങ്ങളെങ്കിലും സംരക്ഷിക്കാനാവുമോയെന്ന് സംശയമാണ്. ദിവസം കഴിയും തോറും ഈ ചരിത്ര സ്മാരകം ഒരോര്‍മ്മ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. 


 

Latest News