വയനാട്ടില്‍ വീണ്ടും ആധുധങ്ങളുമായി മാവോയിസ്റ്റുകളെത്തി

കല്‍പ്പറ്റ - വയനാട് കമ്പമലയ്ക്ക് അടുത്ത് വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. തവിഞ്ഞാല്‍ വെളിയത്ത് ജോണിയുടെ വീട്ടിലാണ് മാവോയിസ്റ്റുകളെത്തി. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ വീട്ടില്‍ എത്തിയതെന്ന് ജോണി പറഞ്ഞു. നാല് നാടന്‍ തോക്കുകളും രണ്ട് യന്ത്രത്തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നെന്നും ജോണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും  വയനാട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘം കെ എഫ് ഡി സിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിരുന്നു.

 

Latest News