തൃശൂര്‍ - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും ഇ ഡി നോട്ടീസ്. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിട്ടുള്ളത്. എ സി മൊയ്തീനെയും വീണ്ടും വിളിപ്പിക്കാന്‍ ഇ ഡി നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം 29ന് എം കെ കണ്ണന്‍ ഇ ഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇ ഡി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇ ഡിയുടെ വെളിപ്പെടുത്തലുകള്‍ എം കെ കണ്ണന്‍ നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇ ഡി എപ്പോള്‍ വിളിപ്പിച്ചാലും വരുമെന്നും കണ്ണന്‍ പറഞ്ഞിരുന്നു.