വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം ഒകെഎം നഗര്‍ സ്വദേശി കാഞ്ഞിരകണ്ടന്‍ കോയകുട്ടി (59) ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് ഇര്‍ഫാന്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷം റൂമില്‍ വിശ്രമിക്കെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐശാബിയാണ് ഭാര്യ. മയ്യിത്ത് ജിദ്ദയില്‍ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Tags

Latest News