ജിദ്ദ- ഒരുമയുടെയും മാനവികതയുടെയും സന്ദേശവുമായി ജിദ്ദ പ്രിയദർശിനി വനിത വിംഗ് വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത്ത് അൽ നഖീൽ വില്ലയിൽ നടന്ന ഓണാഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഓണാഘോഷ പരിപാടിയിൽ കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ സമന്വയിച്ചത് ആഘോഷ പരിപാടികളുടെ മാറ്റു കൂട്ടി.
ഒ.ഐ.സി.സി വനിതാ വിംഗിന്റെ നേതൃത്വത്തിൽ കുടുംബിനികൾ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ ഏറെ ആസ്വാദ്യകരമായി. പ്രശസ്ത ഗായകൻ ആസിഫ് കാപ്പാടിന്റെ ഗാനാലാപനം ചടങ്ങിന് കൊഴുപ്പേകി. ഒ.ഐ.സി.സിയിലെ പ്രമുഖ ഗായകരായ സോഫിയ സുനിൽ, ആശ ഷിജു, മുംതാസ് അബ്ദുറഹിമാൻ തുടങ്ങിയവരുടെ ഗാനാലാപനവും ചടങ്ങിന് കൊഴുപ്പേകി.
ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സിയുടെ മെമ്പർഷിപ് കാമ്പയിനിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത സിദ്ദീഖ് കല്ലുപറമ്പനെ സഹീർ മാഞ്ഞാലി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ് കാർഡ് വിതരണോദ്ഘാടനം അർഷദ് ഏലൂരിന് മെമ്പർഷിപ് കാർഡ് നൽകി മലപ്പുറം ജില്ലാ മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് മെഹ്റിൻ നിർവഹിച്ചു.
ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന ആഷിദ തെരേസക്ക് ഹക്കീം പാറക്കൽ മെമന്റോ നൽകി. പി.ജെ.എസ് വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളിയും ആഷിദ തെരേസ ഷിബു അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തവും ഏറെ ശ്രദ്ധേയമായി.
അസ്ഹാബ് വർക്കല, ഹുസൈൻ ചുള്ളിയോട്, സഹീർ മാഞ്ഞാലി, വേണു, സി.എം അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒ.ഐ.സി.സി ഭാരവാഹികളും പ്രവർത്തകരും വിഭവങ്ങൾ ഒരുക്കി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ജാവേദ് മിയാൻദാദ് (കർണാടക) പങ്കെടുത്തു. മുജീബ് പാക്കട (കെ.പി.സി.സി മൈനോരിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി,) ഖാജ (തമിഴ് സംഘം), ആസാദ് പോരൂർ, ഷൗക്കത്ത് പരപ്പനങ്ങാടി,
ഒ.ഐ.സി.സി ജില്ലാ കമ്മിറ്റികൾക്ക് വേണ്ടി ഷിജു (കൊല്ലം), വിലാസ് അടൂർ (പത്തനംതിട്ട,), അബ്ദുൽ ഖാദർ (എറണാകുളം), രഞ്ജിത് ചെങ്ങന്നൂർ (ആലപ്പുഴ), ഷരീഫ് അറക്കൽ (തൃശൂർ,)
മുജീബ് തൃത്താല (പാലക്കാട്,) യാസർ പെരുവള്ളൂർ (മലപ്പുറം,) നാസർ കോഴിത്തൊടി (കോഴിക്കോട്), മൻസൂർ (വയനാട്), അനിൽ കുമാർ (കണ്ണൂർ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രിയദർശിനി വനിത വിഭാഗം അംഗങ്ങളായ മൗഷ്മി ശരീഫ്, റജില സഹീർ, സുഹറ ഷൗക്കത്ത്, ഷൈലജ ഹുസൈൻ, സിമി അബ്ദുൽ ഖാദർ, ഷെറിൻ നിസ്നു, അനു മൻസൂർ, റുഖിയ അബ്ബാസ്, സന മുജീബ്, ജെഷ്മി റഷീദ്, റംസീന സക്കീർ, ആസിഫ സുബ്ഹാൻ, സമീന റഹീം, സനം ഹർഷാദ്, നുസ്ഹ നൗഷാദ്, ഷാഹിദ പുറക്കാട്, വിശാന്തി രഞ്ജിത്ത്, സുമയ്യ അബൂബക്കർ, ജിനി ദീപ്തി ജോർജ്, സുജ ഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.