തായിഫ്- മലയാളി പ്രവാസി സമൂഹത്തിന്റെ ആവേശമായി മാറിയ തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഇ.അഹമ്മദ് സ്മാരക സെവൻസ് ഫുട്‌ബോൾ മത്സരത്തിൽ കെ.എം.സി.സി ശുത്ബ ടീമിനെതിരെ എതിരില്ലാത്ത ഒരുഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് എഫ്.സി കിരീടം സ്വന്തമാക്കി. ആസിഫ് മമ്പാടും ആഷിഖ് പാണ്ടിക്കാടും കളികൾ
നിയന്ത്രിച്ചു.
അൽവഫ ഹൈപ്പർമാർക്കറ്റ് നെസ്റ്റോ ഗ്രൂപ്പ് നൽകുന്ന വിന്നേഴ്‌സ് പ്രൈസ് മണിക്കും ട്രോഫിക്കും കാലിക്കറ്റ് റെസ്റ്റോറന്റ് നൽകുന്ന റണ്ണേഴ്‌സ് പ്രൈസ് മണിക്കും കെ.എൽ-10 റെസ്റ്റോറന്റ് തായിഫ് സ്‌പോൺസർ ചെയ്ത ഷാഹിദ് (ഇപ്പു) സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടന്ന മത്സരത്തിൽ തായിഫിലെ 12 പ്രഗത്ഭ ടീമുകൾ മാറ്റുരച്ചു. ആവേശകരമായ മത്സരത്തിൽ ഏറ്റവും നല്ല കളിക്കാരനായി ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ കുഞ്ഞാണിയേയും ഏറ്റവും മികച്ച ഗോൾ കീപ്പറായി ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ അജ്മലിനേയും ഏറ്റവും മികച്ച ഡിഫന്ററായി കെ.എം.സി.സി ശുത്ബയുടെ അലിയേയും മത്സരത്തിലെ ടോപ്പ് സ്‌കോററായി ടൗൺ സനാഇയ്യ ടീമിന്റെ രാമനെയും തെരഞ്ഞെടുത്തു.
ഫുറൂജ് ബ്രോസ്റ്റ് ബലദിയ സുൽത്താന ഹവിയ്യ സ്‌പോൺസർ ചെയ്ത ലജന്റ് സ്‌പോർട്‌സ് സെന്റർ ഗ്രൗണ്ടിൽ നടന്ന മത്സരം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. വിന്നേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി ക്കും റണ്ണേഴ്‌സ് കെ.എം.സി.സി ശുത്ബ ടീമിനും മറ്റു തെരഞ്ഞെടുത്ത ജേതാക്കൾക്കും തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി നേതാക്കളും ഏരിയ കമ്മിറ്റി നേതാക്കളും ട്രോഫികളും സമ്മാനങ്ങളും കൈമാറി.
നാലകത്ത് മുഹമ്മദ് സാലിഹിന്റെ മേൽനോട്ടത്തിൽ ജനറൽ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട്, അഷ്‌റഫ് താനാളൂർ, ബഷീർ താനൂർ, ജലീൽ തോട്ടോളി, മുഹമ്മദ് ഷാ തങ്ങൾ, അഷ്‌റഫ് നഹാരി, മുസ്തഫ പെരിന്തൽമണ്ണ, അബ്ബാസ് രാമപുരം, സലാം പുല്ലാളൂർ, സുനീർ ആനമങ്ങാട്, സക്കീർ മങ്കട, ഷിഹാബ് കൊണ്ടോട്ടി, ഹമീദ് പെരുവള്ളൂർ, ഷിഹാബ് കൊളപ്പുറം, റഫീക്ക് തണ്ടലം, ഖാസിം ഹവിയ്യ, ഫൈസൽ മാലിക് അൽ കുറുമ, ഹാഷിം തിരുവനന്തപുരം, ജംഷീർ പൂച്ചാൽ, അലി ഒറ്റപ്പാലം, മുഹമ്മദ് അലി തെങ്കര, സലാം മുള്ളമ്പാറ, സയ്യൂഫ്, ഷബീർ കോട്ടക്കൽ, ഹാരിസ് തളിപ്പറമ്പ് തുടങ്ങിയ സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി നേതാക്കൾ നേതൃത്വം നൽകി.