ജിദ്ദ- കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നൂതനമാര്‍ഗങ്ങള്‍ വികസിപ്പിച്ചതിനുള്ള ആഗോള പുരസ്‌കാരം അമേരിക്കക്കാരനായ സയ്യിദ് ഷാക്ക് സമ്മാനിച്ചു. ശനിയാഴ്ച രാത്രി ജിദ്ദയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൗദി പരിസ്ഥിതി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫദ്‌ലി ഒരു കോടി ഡോളറിന്റെ പുരസ്‌കാരം സമ്മാനിച്ചു.
അക്വാ മെംബ്രേന്‍സ് എന്ന കമ്പനിയുടെ ചീഫ് ഓഫറേറ്റിംഗ് ഓഫീസറാണ് ഷാ. ത്രീഡി പ്രിന്റഡ് സംവിധാനത്തിലൂടെയുള്ള റിവേഴ്‌സ് ഓസ്‌മോസിസ് എന്ന കണ്ടുപിടിത്തത്തിനാണ് അംഗീകാരം.
സൗദി നേതാക്കള്‍ക്ക് മുമ്പില്‍ തങ്ങളുടെ പുതിയ കണ്ടുപിടിത്തം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് സയ്യിദ് ഷാ പറഞ്ഞു. ആറ് പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 100 വ്യക്തികളും ഗവേഷണ കേന്ദ്രങ്ങളും സര്‍വകലാശാലകളും മത്സരത്തില്‍ പങ്കെടുത്തു.