കോലഞ്ചേരിയില്‍ കുടുംബത്തിലെ നാലുപേരെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി- കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പില്‍ ഒരു വീട്ടിലെ നാലു പേരെ അയല്‍വാസി യുവാവ് വെട്ടി പരുക്കേല്‍പ്പിച്ചു. എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ അയല്‍വാസിയായ അനൂപിനെ പുത്തന്‍കുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. സാലിയുടെ തലക്കാണ് വെട്ടേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്.

Latest News