ബി ജെ പി മുന്നണിയുമായി യോജിക്കാനാകില്ലെന്ന് ജെ ഡി എസ് കേരള ഘടകം പാര്‍ട്ടി ദേശീയ അധ്യക്ഷനെ അറിയിച്ചു

തിരുവനന്തപുരം - ബി ജെ പി നേതൃത്വത്തിലുള്ള മുന്നണിയുമായി യോജിക്കാനാകില്ലെന്ന് ജെ ഡി എസ് കേരള ഘടകം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡയെ അറിയിച്ചു. ജെഡിഎസ് കേരളഘടകം. ബിജെപിയുമായി ചേര്‍ന്നു പോകില്ലെന്ന് ജെ ഡി എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. തുടര്‍ തീരുമാനം ഏഴിന് ചേരുന്ന നിര്‍വാഹക സമിതിയോഗത്തില്‍ എടുക്കും. 2006ലും ദേശീയ നേതൃത്വം എന്‍ ഡി എ സഖ്യത്തിന്റെ ഭാഗമായപ്പോഴും വ്യത്യസ്തനിലപാടുമായാണ് കേരള ഘടകം മുന്നോട്ടു പോയതെന്ന് മാത്യു ടി തോമസ് പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് സ്വതന്ത്ര നിലപാടെടുക്കാമെന്ന് എച്ച് ഡി ദേവഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നു. സമാന നിലപാടായിരിക്കും കേരളഘടകം എടുക്കുക. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെ ഡി എസും ബി ജെ പിയും ദേശീയ തലത്തില്‍ അടുത്തതും എന്‍ ഡി എയുടെ ഭ്ാഗമായതും.

Latest News