Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മ്മിച്ച കോടിയേരി സ്മാരകം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു

കണ്ണൂര്‍ - കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മ ദിനത്തില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മ്മിച്ച കോടിയേരി സ്മാരകം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു. തലശ്ശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കനത്ത മഴയെ അവഗണിച്ച് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. കണ്ണൂര്‍ നഗരത്തില്‍ നിന്ന് റാലിയായി എത്തിയ പ്രവര്‍ത്തകര്‍ സ്മൃതി കുടീരത്തില്‍ സംഗമിച്ചു. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരില്‍ സി പി എം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വാക്‌സ് മ്യൂസിയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമയില്‍ മന്ത്രി വി.ശിവന്‍കുട്ടി ഹാരാര്‍പ്പണം നടത്തി. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി അനുസ്മരണം പി.ബി.അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. 

 

Latest News