Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കം; ശിൽപശാല ഉദ്ഘാടനം ചെയ്തു

ജിദ്ദയിൽ നടന്ന കെ.എം.സി.സി ശിൽപശാല അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- 'വിപുലമായ പങ്കാളിത്തം കരുത്തുറ്റ കമ്മിറ്റികൾ' എന്ന ശീർഷകത്തിൽ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ത്രിതല തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കമായി. വിവിധ പഞ്ചായത്തുകളിലേക്കും, മണ്ഡലങ്ങളിലേക്കും നിയോഗിക്കപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കുള്ള ശിൽപശാല മലപ്പുറം ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എയുമായ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാട്ടിൽ വിവിധ പ്രദേശങ്ങളിലെ സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിൽ കെ.എം.സി.സിയുടെ പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണ്. ലോക മലയാളി സമൂഹം പ്രതിസന്ധി ഘട്ടങ്ങൾ  മറികടക്കുന്നതിന് കെ.എം.സി.സിയെ സമീപിക്കുന്നത് കെ.എം.സി.സി പ്രവർത്തകരുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനാൽ, സുശക്തമായ കമ്മിറ്റികൾ പഞ്ചായത്ത് തലം തൊട്ട് പ്രാവർത്തികമാക്കാൻ ഹമീദ് മാസ്റ്റർ ആഹ്വാനം ചെയ്തു.
പ്രവർത്തന രംഗത്ത് നവ ചൈതന്യം കൊണ്ടുവരുന്ന രൂപത്തിലും, മലയാളി പ്രവാസി സമൂഹത്തിന് തുണയാകുന്ന രീതിയിൽ കെ.എം.സി.സി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റികളിൽ തന്നെ വെൽഫയർ, പബ്ലിക് റിലേഷൻസ്, സോഷ്യൽ മീഡിയ എന്നിവയ്ക്കായി പ്രത്യേകം ചുമതലയുള്ള ജോയിന്റ് സെക്രട്ടറിമാരെ ഉൾപ്പെടുത്തും. 84 പഞ്ചായത്ത് കമ്മിറ്റികളിലും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെ 14 അംഗ ഭരണസമിതിക്ക് പുറമെ, 755 മണ്ഡലം കൗൺസിലർമാരേയും  292 ജില്ലാ കൗൺസിലർമാരേയും തെരെഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തും. നീതിപൂർവകവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് റിട്ടേണിംഗ് ഓഫീസർമാരെ പ്രാപ്തരാക്കുന്നതായിരുന്നു ശിൽപശാല.
മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴിലെ 84 പഞ്ചായത്ത് കമ്മിറ്റികൾ നവംബർ 30 നകവും, 16 മണ്ഡലം കമ്മിറ്റികൾ ഡിസംബർ 30 നകവും, ജില്ലാ കമ്മിറ്റി ജനുവരി 28 നകവും പുനഃസംഘടിപ്പിക്കപ്പെടുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് സമയക്രമം.
ഇല്യാസ് കല്ലിങ്ങലിന്റെ ആമുഖത്തോടെ ആരംഭിച്ച ശിൽപശാലയിൽ സീതി കൊളക്കാടൻ അധ്യക്ഷത വഹിക്കുകയും, ജില്ലാ ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ തെരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗനിർദേശങ്ങളും വിശദമായി അവതരിപ്പിക്കുകയും ചെയ്തു. ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട് എന്നിവർ സംസാരിച്ചു.  
സിറാജ് ചേലേമ്പ്ര, സെൻട്രൽ കെ.എം.സി.സി ഭാരവാഹികളായ  അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 
റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ബാവ വേങ്ങര, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ് ലിയാരങ്ങാടി എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ കെ.എം.സി.സി ഭാരവാഹികളായ അശ്‌റഫ് വി.വി, സുൽഫീക്കർ ഒതായി, അബ്ബാസ് വേങ്ങൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഫൽ ഉള്ളാടൻ, ഫൈറൂസ്, സുഹൈൽ മഞ്ചേരി, ജംഷീദ്, അഫ്‌സൽ നാറാണത്ത്, നാസർ മമ്പുറം എന്നിവർ നിയന്ത്രിച്ചു. 
 

Latest News