റിയാദ്- സി.എച്ച് സെന്ററിനുള്ള മഞ്ചേരി സി.എച്ച് സെന്റർ റിയാദ് ചാപ്റ്റർ കമ്മിറ്റിയുടെയും വിവിധ മണ്ഡലം കമ്മിറ്റികളുടെയും സഹകരണത്താൽ സ്വരൂപിച്ച ഏഴു ലക്ഷം രൂപ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കൈമാറി. ഇന്നലെ പാണക്കാട്ട് നടന്ന ചടങ്ങിലാണ് ഫണ്ട് സി.എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറിയത്.
സി.എച്ച് സെന്റർ സെക്രട്ടറി അഡ്വ. എം.ഉമ്മർ, മഞ്ചേരി മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് കണ്ണിയൻ അബൂബക്കർ, റിയാദ് ചാപ്റ്റർ മുൻ ചെയർമാൻ ഇബ്രാഹിം ഹാജി എടരിക്കോട്, സൗദി കെ.എം.സി.സി നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ തെന്നല മൊയ്തീൻകുട്ടി, റിയാദ് ചാപ്റ്റർ പ്രസിഡന്റ് റഫീഖ് പുല്ലൂർ, ട്രഷറർ ബദർ ബാബു മഞ്ചേരി, സമദ് കൊടിഞ്ഞി, റഫീഖ് ചെറുമുക്ക്, കുഞ്ഞാപ്പു തുറക്കൽ, അൻവർ മേലാക്കം, അൻവർ പുല്ലൂർ, ബഷീർ മുല്ലപ്പള്ളി, ഫാറൂഖ് പൊൻമള, സിറാജ് അടാട്ടിൽ, മൊയ്തീൻ കോട്ടക്കൽ, മുസ്തഫ ചെറുമുക്ക്, അൻവർ അരീക്കോട്, സൈദലവി ആതവനാട്, ഷാദിൽ അരീക്കോട്, മുബാറക് ഒളമ്പിൽ എന്നിവർ പങ്കെടുത്തു.