ജിദ്ദ - ഇരുപതാമത് സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗിന് ആവേശകരമായ കൊടിയേറ്റം. പതിനൊന്ന് ആഴ്ച നീണ്ടു നില്‍ക്കുന്ന കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ക്ക് ജിദ്ദ വസീരിയ അല്‍ തആവുന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി.
സിഫ് ചാമ്പ്യന്‍സ് ലീഗിലെ െ്രെപം ഡിവിഷനായ എ ഡിവിഷനില്‍ മുന്‍ ചാമ്പ്യന്മാരായ പ്രിന്റകസ് റിയല്‍ കേരള ജയത്തോടെ തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ റീം ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി യെ പരാജയപ്പെടുത്തിയത്.
നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കളിക്കാരുടെ വലിയ നിര തന്നെ ഇരു ടീമുകള്‍ക്കായി ഗ്രൗണ്ടിലിറങ്ങിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ വേഗമാര്‍ന്ന നീക്കങ്ങളുമായി റീം ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കം. ഒത്തിണക്കത്തിലും, പന്ത് കൈവശം വെക്കുന്നതിലും പാസുകളുടെ കൃത്യതയിലും ബ്ലാസ്‌റ്റേഴ്‌സ് തന്നെയായിരുന്നു ആദ്യ പകുതിയില്‍ മികച്ചു നിന്നത്.
ഇടതുവിംഗിലൂടെ ഫസലുറഹ്മാനും മധ്യത്തില്‍ ഷാരോണ്‍ ആന്റണിയും വലതു വിങ്ങില്‍ മുഹമ്മദ് അജ്മലും നിരവധി തവണ റിയല്‍ കേരള ഏരിയയില്‍ കനത്ത സമ്മര്‍ദ്ദം തീര്‍ത്തെങ്കിലും റിയല്‍ കേരള പ്രതിരോധക്കാരെ മറികടക്കാനായില്ല
ഐ.എസ്.എല്‍ താരം ജോബി ജസ്റ്റിനെയും ജോബി വര്‍ഗീസിനെയും മുന്നില്‍ നിര്‍ത്തിയായിരുന്നു മുന്‍ മലപ്പുറം ജില്ലാ
കോച്ചുകൂടിയായ റിയല്‍ കേരള മാനേജര്‍ ഉസ്മാന്‍ കോയയുടെ ലൈനപ്പ്. പക്ഷെ ജസ്റ്റിനെയും ജോബിയെയും പെനാല്‍റ്റി ഏരിയയിക്ക് പുറത്ത് വളരെ മുന്നില്‍ വെച്ച് തന്നെ തടയുകയെന്ന മറു തന്ത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് നടപ്പിലാക്കിയത്, അവരെ തടയുന്നതില്‍ ജുനൈദ് ചോനാരിയും, മുഹമ്മദ് ഇക്ബാലും നയിച്ച ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയും വിജയിച്ചപ്പോള്‍ ഒന്നാം പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയില്‍ കൃത്യമായ ഗെയിം പ്ലാനോടെ തിരിച്ചു വന്ന റിയല്‍ കേരള കളിയുടെ താളം വീണ്ടെടുത്തു. മധ്യ നിരയില്‍ നായകന്‍ ജിജോ ജോസഫ് കളിയുടെ നിയന്ത്രണം തിരിച്ചു പിടിച്ചതോടെ റിയല്‍ കേരളയുടെ മുന്നേറ്റ നിരക്ക് കൃത്യമായി പന്തുകളെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.
ബോക്‌സിനു പുറത്ത് ജോബി വര്‍ഗീസിനെ തടയുന്നതിനായി അനിവാര്യ ഫൗളിന് ശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സ്‌ന്റെ മുഹമ്മദ് ഇക്ബാല്‍ ടൂര്‍ണമെന്റിലെ ആദ്യ മാര്‍ച്ചിങ് ഓര്‍ഡര്‍ വാങ്ങി പുറത്തു പോയതോടെ ബ്ലാസ്‌റ്റേഴ്‌സ് നിര പത്തായി ചുരുങ്ങി. തുടര്‍ന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നും നായകന്‍ ജിജോ ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടി.
ഗോള്‍ വഴങ്ങി അഞ്ചു മിനിറ്റിനകം ബോക്‌സ്‌നു പുറത്ത് ഇരുപത് വാര അകലെ വലത് ടച്ച് ലൈനിനു സമീപത്തു നിന്നും ഷഫീറിന്റെ ഡയറക്റ്റ് ഫ്രീ കിക്ക്, കൃത്യം പോസ്റ്റിന്റെ വലതു മൂലയിലേക്ക് ക്രോസ് ബാറിന് തൊട്ട് പോസ്റ്റിലേക്ക് കുതിച്ച പന്ത്, ഒരിക്കല്‍ കൂടി അവിശ്വസിനീയമായി രക്ഷപ്പെടുത്തിയ ഷിബിലി ടീമിന്റെ രക്ഷക്കെത്തി.
റിയല്‍ കേരള ഗോള്‍ കീപ്പര്‍ മുഹമ്മദ് ഷിബിലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
മുഖ്യാതിഥി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ഷംസീര്‍, സമാ ട്രേഡിങ്ങ് എംഡി, അല്‍ നജൂം ട്രേഡിങ്ങ് ന്റെ സുധീര്‍ കൊച്ചാപ്പി, ഗ്രൗണ്ട് അതോറിറ്റി യുടെ ഈസ, അബു കാസി, റീം അനലിറ്റിക്‌സ് ഒഞ ഹെഡ് ഫൈസല്‍ അല്‍ സഹ്‌റാനി എന്നിവര്‍ കളിക്കാരെ പരിചയപെട്ടു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗസ്‌റ്റോ ജിദ്ദ എഫ്.സി ഐവ ഫുഡ്‌സ് ബ്ലൂ സ്റ്റാര്‍ ബി മത്സരം സമനിലയില്‍ പിരിഞ്ഞു. ബ്ലൂസ്റ്റാര്‍ ബി യുടെ മുഹമ്മദ് ആശിക്കാണ് മാന് ഓഫ് ദി മാച്ച്.
വള്ളിക്കുന്ന് ങഘഅ അബ്ദുല്‍ഹമീദ് മാസ്റ്റര്‍ ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്തു, സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷനായിരുന്നു
ലത്തീഫ് കാപ്പുങ്ങല്‍ (എം. ഡി. എന്‍കംഫോര്‍ട്ട് ) കിസ്മത്ത് മമ്പാട് (പ്രസിഡന്റ്, നവോദയ )ആശംസകള്‍ നേര്‍ന്നു.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് വാദ്യങ്ങളോട് കൂടിയ മാര്‍ച്ച് പാസ്റ്റില്‍ ടൂര്‍ണമെന്റില്‍ ൂപങ്കെടുക്കുന്ന 23 ടീമുകളും അണി നിരന്നു, മുഖ്യാതിഥി വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ഹമീദ് മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.
ചലച്ചിത്ര താരം ഹരീഷ് കണാരനും അനില്‍ ബേബിയും അവതരിപ്പിച്ച സ്‌കിറ്റ് കാണിക്കളെ ആവേശഭരിതരാക്കി.
സിഫ് ട്രഷറര്‍ നിസാം പാപ്പറ്റ നന്ദി പ്രകാശിച്ചു.