Sorry, you need to enable JavaScript to visit this website.

ആദിത്യ എല്‍1 ഭൂമിയുടെ സ്വാധീനത്തിന് പുറത്തു കടന്നു

ബംഗളൂരു- ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ പേടകം ആദിത്യ എല്‍1 ഭൂമിയുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണമായി പുറത്തുകടന്നു. ഭൂമിയില്‍ നിന്ന് 9.2 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ആദിത്യ ഇപ്പോഴുള്ളതെന്ന് ബംഗളൂരുവിലെ ഐ. എസ്. ആര്‍. ഒ കേന്ദ്രം അറിയിച്ചു. സൂര്യ- ഭൗമ ലഗ്രാഞ്ച് പോയിന്റ് 1 (എല്‍1) ലേക്കുള്ള യാത്രയിലാണ് ആദിത്യ ഇപ്പോള്‍. 

15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍1 പോയിന്റിനു ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലെത്തുന്ന പേടകം സൂര്യനെക്കുറിച്ച് സുപ്രധാനമായ അറിവുകളിലേക്ക് ലോകത്തെ നയിക്കുമെന്നാണു പ്രതീക്ഷ. ജനുവരി ആദ്യ ആഴ്ചയോടെ പേടകം ലക്ഷ്യസ്ഥാനത്ത് എത്തും. ഐ. എസ്. ആര്‍. ഒയുടെ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഒരു പേടകം ഭൂമിയുടെ പരിധിയില്‍ നിന്നു പുറത്തേക്ക് അയയ്ക്കുന്നത്. ചൊവ്വ പര്യവേക്ഷണ ദൗത്യമായിരുന്നു ആദ്യത്തേത്. കഴിഞ്ഞ മാസം രണ്ടിനാണ് പി. എസ്. എല്‍. വി സി57ല്‍ ആദിത്യ വിക്ഷേപിച്ചത്.

Latest News