Sorry, you need to enable JavaScript to visit this website.

തോക്ക് ചൂണ്ടി കവർച്ച: ആറു മലയാളികൾ കർണാടക പോലീസ് പിടിയിൽ

കാസർകോട്- സുള്ള്യപ്പദവ് തോട്ടതമൂലയിൽ താമസിക്കുന്ന ബദിയടുക്ക നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കുചൂണ്ടി ഭീഷണപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. വിടഌപെർവായിലെ സുധീർ മണിയാണി, ഇച്ചിലങ്കോട് പച്ചമ്പളയിലെ രവി, പൈവളിഗെ അട്ടഗോളിയിലെ കിരൺ, സീതാംഗോളി ബാഡൂരിലെ വസന്ത, ഫൈസൽ, എടനാട് രാജീവ് ഗാന്ധി നഗറിലെ അബ്ദുൽനിസാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് സ്വദേശി സുനിലിനെ പോലീസ് അന്വേഷിച്ചുവരികയാണ്. മൂന്നാഴ്ച മുമ്പാണ് സംഭവം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

നാരമ്പാടിയിലെ കസ്തൂരി റൈ, മകൻ ഗുരുപ്രസാദ് എന്നിവരെയാണ് അക്രമിച്ചത്. പാതിരാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറുകയും ഇരുവർക്കും നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അലമാരയുടെ താക്കോൽ കൈക്കലാക്കുകയും തുടർന്ന് 15 പവൻ സ്വർണാഭരണവും അരലക്ഷം രൂപയും ഉൾപ്പെടെയുള്ളവ കൊള്ളയടിച്ചുവെന്നാണ് പരാതി. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ബാഡൂരിലെ വസന്തനെ ഏതാനും ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് മറ്റു പ്രതികളേയും പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു. പിടിയിലായവരിൽ മിക്കവർക്കെതിരേയും ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ കേസുകളുണ്ട്.

Tags

Latest News