ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ചു

ശ്രീനഗര്‍- കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണ രേഖയില്‍ തുരങ്കം നിര്‍മിച്ച് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുന്നു. 

കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും പാകിസ്ഥാന്‍ കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കൂട്ടാളികള്‍ സമീപ പ്രദേശങ്ങളിലുണ്ടെന്നാണ് സുരക്ഷാ സേന കരുതുന്നത്.

Latest News