അന്നസ്ര്‍ ക്ലബ്ബിന്റെ എംബ്ലമില്ലാതെ റൊണാള്‍ഡോയുടെ ജഴ്‌സി വില്‍ക്കുന്നു

ജിദ്ദ - അന്നസ്ര്‍ ക്ലബ്ബിന്റെ എംബ്ലമില്ലാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ആലേഖനം ചെയ്ത ജഴ്‌സികള്‍ സ്‌പെയിനിലെയും പോര്‍ച്ചുഗലിലെയും പ്രധാന നഗരങ്ങളിലെ ഷോപ്പുകളില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി ടൂറിസ്റ്റ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അന്നസ്ര്‍ ക്ലബ്ബിന്റെ അതേ ജഴ്‌സികളാണ് റൊണാള്‍ഡോയുടെ പേരും ഏഴാം നമ്പറും ആലേഖനം ചെയ്ത് സ്‌പെയിനിലും പോര്‍ച്ചുഗലിലും വില്‍ക്കുന്നത്. എന്നാല്‍ ജഴ്‌സിയില്‍നിന്ന് അന്നസ്ര്‍ ക്ലബ്ബിന്റെ എംബ്ലം നീക്കം ചെയ്ത് തല്‍സ്ഥാനത്ത് റൊണാള്‍ഡോ എന്ന് മുദ്രണം ചെയ്തിരിക്കുകയാണെന്ന് വീഡിയോയില്‍ സൗദി പൗരന്‍ പറഞ്ഞു.

 

 

Latest News