ന്യൂദല്‍ഹി-കരിപ്പൂര്‍ വിമാനത്തവളത്തില്‍ വലിയ വിമനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം എം.കെ രാഘവന്‍ എം.പി പിന്‍വലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളെ ആരംഭിക്കാനിരുന്ന നിരാഹര സമരം പിന്‍വലിച്ചത്.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നല്‍ക്കാന്‍ ഡിജിസിഎ, എയര്‍പോര്‍ട്ട് അതോററ്റി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി ലഭ്യമാക്കുമെന്നും ചര്‍ച്ചയില്‍ സുരേഷ് പ്രഭു എം.പിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ സമരത്തില്‍നിന്ന് പിന്‍മാറണണെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ അഭ്യര്‍ഥനയെതുടര്‍ന്നാണ് എയര്‍പോര്‍ട്ടിന് മുമ്പില്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിച്ചതെന്ന് എം.കെ. രാഘവന്‍ അറിയിച്ചു.