സിംബാബ്‌വെയില്‍ സ്വര്‍ണഖനി ഇടിഞ്ഞു ആറുപേര്‍ മരിച്ചു

ഹരാരെ- സിംബാബ്‌വെയില്‍ സ്വര്‍ണ ഖനി ഇടിഞ്ഞ് അപകടത്തില്‍ ആറുപേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങി.

വെള്ളിയാഴ്ച രാത്രിയോടെയാണ് ഷെഗുട്ടുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ബേ ഹോഴ്‌സ് ഖനിയില്‍ അപകടമുണ്ടായത്. ഖനിക്കുള്ളില്‍ 15 പേര്‍ കൂടിയുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മുപ്പതിലേറെപ്പേരാണ് അപകടസമയത്ത് ഖനിക്കുള്ളിലുണ്ടായിരുന്നത്. 13 പേര്‍ രക്ഷപ്പട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 

സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും വജ്രത്തിന്റെയും ഖനികള്‍ നിരവധിയുള്ള സിംബാബ്‌വെയില്‍ ഖനി അപകടങ്ങള്‍ പതിവാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഖനികളിലേറെയും പ്രവര്‍ത്തിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ സില്‍വര്‍ മൂണ്‍, ക്രിക്കറ്റ് ഖനികളില്‍ അപ്രതീക്ഷിതമായി പ്രളയമുണ്ടായപ്പോഴും പന്ത്രണ്ടിലേറെ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Latest News