തിരുവനന്തപുരം - വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ ഫ്യൂസ് ഊരി കെ എസ ്ഇ ബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവര്‍ത്തനം ഇരുട്ടിലാക്കുകയും റിസര്‍വ്വേഷന്‍ സംവിധാനങ്ങളെ അടക്കം ബാധിക്കുകയും ചെയ്തു. ഇതോടെ ഫീസ് ഊരിയ സംഭവം വിവാദമാകുകയും തുടര്‍ന്ന് കെ. എസ് ഇ ബി ഉദ്യാഗസ്ഥര്‍ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. മുന്നറിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.