അഡ്വ. എസ് രാജശേഖരന്‍ നായര്‍ അന്തരിച്ചു

ആറന്മുള- പത്തനംതിട്ട ബാറിലെ മുതിര്‍ന്ന അഭിഭാഷകന്‍ നീര്‍വിളാകം കോലേലില്‍ പരേതനായ ശിവരാമന്‍ നായരുടെ മകന്‍ അഡ്വ എസ് രാജശേഖരന്‍ നായര്‍ (70) അന്തരിച്ചു.  ആറന്മുള ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, നീര്‍വിളാകം എന്‍എസ്എസ് കരയോഗം ഇലക്ടറോള്‍ അംഗം. ആറാട്ടുപുഴ  സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ്. സിപിഐ (എം) കിടങ്ങന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കേരളാ ബാങ്ക്. കെ എസ് എഫ് ഇ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവ് ആയിരുന്നു. സംസ്‌കാരം ഒക്ടോബര്‍ 2 ന് തിങ്കള്‍ പകല്‍ 11.ന്  ഭാര്യ: പുലിയൂര്‍ മേലത്ത് റിട്ട അദ്ധ്യാപിക കുമാരി എസ് ഗീത.മക്കള്‍: റിജാ ലക്ഷ്മി(പൂനെ) , ശ്രീജാ ലക്ഷ്മി (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാവേലിക്കര അസി.കമ്മീഷണര്‍ ഓഫീസ്). മരുമക്കള്‍ : സുരേഷ് കുമാര്‍ (കണ്‍ട്രി മാനേജര്‍ ബജാജ് ഓട്ടോ ഇ വി, പൂനെ),ജിഷ്ണു പ്രസാദ്  (ടോപ്പിള്‍സ്, അഞ്ചല്‍). സഞ്ചയനം ഒക്ടോബര്‍ എട്ട് രാവിലെ 9 ന്.  മാധ്യമ പ്രവര്‍ത്തനും പത്തനംതിട്ട ഡിറ്റിപിസി അംഗവുമായ എസ് .മുരളി കൃഷ്ണന്‍ സഹോദരനാണ്.

Latest News