പന്ത്രണ്ട് വയസ്സുകാരിയെ 19 കാരന്‍ പീഡിപ്പിച്ചു, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

ന്യൂദല്‍ഹി - ദല്‍ഹിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റിലായി.  കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഏരിയയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. കേസിലെ പ്രതിയായ ഇബ്രാന്‍ എന്ന 19കാരനെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം കുടുംബം അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കാര്യം ആശുപത്രിയി ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 
ഗ്രാമവാസിയായ യുവാവാണ് മകളെ പീഡിപ്പിച്ചതെന്ന് ഇരയുടെ പിതാവ് ആരോപിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇബ്രാനെ യുപിയിലെ ഖോറയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി തയ്യല്‍ക്കട നടത്തുന്നയാളാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Latest News