സി പി എം ജെ ഡി എസിന് താക്കീത് നല്‍കിയിട്ടില്ല, താക്കീത് നല്‍കാന്‍ പട്ടാളമല്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം - ഇടതുമുന്നണിയില്‍ തുടരണമെങ്കില്‍ എന്‍ ഡി എ ബന്ധം ഉപേക്ഷിക്കണമെന്ന് ജെ ഡി എസിന് സി പി എം താക്കീത് നല്‍കിയെന്ന് വാര്‍ത്ത് ജെ ഡി എസ് നേതാവും മന്ത്രിയുമായ കെ.കൃഷ്ണന്‍ കുട്ടി നിഷേധിച്ചു.  ബി ജെ പിയുമായി ജെ ഡി എസ് കേരള ഘടകം  ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയം ഒക്ടോബര്‍ ഏഴിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്ത്യശാസനം നല്‍കാന്‍ ഇത് പട്ടാളമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. ആശയപരമായി തങ്ങള്‍ക്ക് ബി ജെ പിയുമായി യോജിക്കാന്‍ സാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് മന്ത്രി പറയുന്നത്. ദേശീയ നേതൃത്വം എന്‍ ഡി എയ്ക്ക് ഒപ്പവും കേരള ഘടകം ഇടത് മുന്നണിയ്ക്കൊപ്പവും നില്‍ക്കുന്ന സംഘടനാപ്രശ്നം ഏഴാം തിയതി നടക്കുന്ന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News