കര്‍ണാടകയില്‍ 15 എഴുത്തുകാര്‍ക്ക് ഭീഷണിക്കത്ത്; അറസ്റ്റിലായ ആളെ ചോദ്യം ചെയ്യുന്നു

ബംഗളൂരു-കര്‍ണാടകയില്‍ സാഹിത്യകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഭീഷണിക്കത്തെഴുതിയ ദാവംഗരെയില്‍ നിന്നുള്ള ഒരാളെ സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി സിസിബി 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായും പോലീസ് അറിയിച്ചു.  സംസ്ഥാനത്ത് നിന്നുള്ള പതിനഞ്ച്  എഴുത്തുകാരും ബുദ്ധിജീവികളും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ കണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട എംഎം കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും ഗതി തങ്ങള്‍ക്കുമുണ്ടാകുമെന്ന ഭീഷണിക്കത്തുകളാണ്  ലഭിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കര്‍ണാടകയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എഴുത്തുകാരെ  ഹിന്ദുത്വ സംഘം വെടിവച്ചു കൊന്നിരുന്നു.
സാഹിത്യകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും സുരക്ഷയൊരുക്കണമെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ അലോക് മോഹന്‍ ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ എന്നിവര്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കി.

 

Latest News