Sorry, you need to enable JavaScript to visit this website.

ചോരയൊലിപ്പിച്ചിട്ടം എല്ലാവരും ആട്ടിപ്പായിച്ച അവളെ ഞാന്‍ നോക്കും, ഉജ്ജയിന്‍ പോലീസുകാരന്‍

അജയ് വര്‍മ

ഭോപ്പാല്‍- ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായി ചോരയൊലിപ്പിക്കുന്ന നിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണെന്ന് കേസന്വേഷത്തിന്റെ ഭാഗമായിരുന്ന പോലീസുകാരന്‍. അന്വേഷണ ഉദ്യോഗസ്ഥനും മഹാകാല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജുമായ അജയ് വര്‍മയാണ് സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നത്.
മറ്റ് നിരവധി ആളുകളും അവളെ സഹായിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്ന് അജയ് വര്‍മ്മ പറഞ്ഞു.
'പെണ്‍കുട്ടിയുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം ഞാന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റ് നിരവധി ആളുകളും ഈ ഉദ്യമത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങളും ഉടന്‍ നിറവേറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം, തുടര്‍ ചികിത്സയ്ക്കായി  മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കും- വര്‍മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സെപ്തംബര്‍ 25 നാണ് ഉജ്ജയിനിലെ മഹാകാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റോഡില്‍ 15 വയസ്സായ പെണ്‍കുട്ടിയെ ചോരയൊലിപ്പിക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യപരിശോധനയില്‍ ബലാത്സംഗത്തിനിരയായതായി കണ്ടെത്തി.
സത്‌ന ജില്ലയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് ഞായറാഴ്ച ഉജ്ജയിനില്‍ എത്തിയത്.
കേസില്‍ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഭരത് സോണിയാണ് അറസ്റ്റിലായത്.  തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് രാകേഷ് മാളവ്യയെ കസ്റ്റഡിയിലെടുത്തത്. ഉജ്ജയിന്‍ റെയില്‍വേ സ്‌റ്റേഷനു സമീപം പെണ്‍കുട്ടിയുമായി സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതി സോണിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞത്.
പെണ്‍കുട്ടി ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്നും എന്നാല്‍ മാനസിക ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഏറെ സമയമെടുക്കുമെന്നും കുട്ടിയെ സന്ദര്‍ശിച്ച നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍) അംഗം പറഞ്ഞു.

 

Latest News