നാലു ദിവസം ഉറങ്ങാതെ പോലീസ്; സൈബര്‍ അന്വേഷണത്തില്‍ പങ്കെടുത്തത് 3035 പേര്‍

ഭോപ്പാല്‍-  ദേശീയതലത്തില്‍തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ  ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രതിയെ കണ്ടെത്താന്‍ അസാധാരണ ശ്രമം വേണ്ടിവന്നുവെന്ന് മധ്യപ്രദേശ് പോലീസ്. നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തും 700 ലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തുമാണ് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. 15 വയസ്സുകാരിയെ ഉജ്ജയിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു കരുതുന്ന ഓട്ടോ ഡ്രൈവര്‍ ഭരത് സോണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ധ നഗ്നയായി രക്തമൊലിപ്പിച്ചുകൊണ്ട് തെരുവില്‍ അലയുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


3035 പേര്‍ സൈബര്‍ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു, മൂന്ന് നാല് ദിവസമായി ആരും ഉറങ്ങിയില്ല. ഞങ്ങള്‍ കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പ്രതി ഓടിപ്പോകാന്‍ ശ്രമിച്ചു. പോലീസുകാര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്- ഒരു പോലീസ് ഇന്‍സ്‌പെക്ടറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു ഓട്ടോ െ്രെഡവറായ രാകേഷ് മാളവ്യയ്‌ക്കെതിരെയും മധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ടതിനുശേഷം രക്ഷപ്പെട്ട പെണ്‍കുട്ടി ഒരു ഘട്ടത്തില്‍ ഇയാളുടെ ഓട്ടോയില്‍ കയറിയിരുന്നു. എന്നാല്‍ ഇയാള്‍ പോലീസിനെ അറിയിച്ചില്ല. ഇത് കുറ്റകൃത്യമാണെന്ന് പോലീസ് പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് കേസ്.

 

Latest News