Sorry, you need to enable JavaScript to visit this website.

യു.കെയിലെ ഇന്ത്യന്‍ ഹൈക്കമീഷണറെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞുവെച്ചു

ലണ്ടന്‍- യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇത്.
തീവ്ര ബ്രീട്ടീഷ് സിക്ക്് സംഘടനാ അംഗങ്ങളായ ഒരു സംഘം ദുരൈസ്വാമിയെ തടഞ്ഞുവെക്കുകയും ഇങ്ങോട്ടേക്ക് സ്വാഗതമില്ലെന്ന് പറയുകയും ചെയ്തു.
ഗ്ലാസ്ഗോവിലെ ഗുരുദ്വാര കമ്മിറ്റിയുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ചക്ക് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തെ തടഞ്ഞ ഖലിസ്ഥാന്‍ അനുകൂലികള്‍ പറഞ്ഞു. യു.കെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ലെന്നും അവര്‍ അവകാശപ്പെട്ടു.
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാറില്‍ തടഞ്ഞുവെക്കുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

 

Latest News